News

NOTICE
news

 

 

 

 

 

 

 

 

 

 

കർത്താവിൽ പ്രിയരേ, വിശുദ്ധ മദ്ബഹായുടെ പുനഃനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനാൽ,

ഇന്ന് മുതൽ വിശുദ്ധ മദ്ബഹായുടെ കൂദാശ നടക്കുന്ന ദിവസം വരെ പള്ളിക്കുള്ളിൽ ഉള്ള സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല.

വിശുദ്ധ മദ്ബഹായുടെ കൂദാശ ഇടവക പൊതുയോഗ തീരുമാനപ്രകാരം നവംബർ 7, 8 തീയതികളിൽ നടത്തുവാൻ ആണ് ക്രമീകരിക്കുന്നത്.

താത്കാലിക ക്രമീകരണങ്ങൾ*

1.  കാലയളവിൽ വെള്ളിയാഴ്ച വൈകുന്നേരവും, ഞായറാഴ്ച രാവിലെയും, വൈകുന്നേരവും ഉള്ള വിശുദ്ധ കുർബാന പാരിഷ് ഹാളിൽ വെച്ച് നടത്തുന്നതായിരിക്കും.

2. ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.

3.  ഞായറാഴ്ച രാവിലെയുള്ള വിശുദ്ധ കുർബാനക്ക് online streeming ഉണ്ടായിരിക്കുന്നതാണ്.

4. താത്കാലികമായി പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

പള്ളിക്കുള്ളിൽ പ്രവേശിക്കുന്നതിനായി ലേഡീസ് സൈഡിലുള്ള മുൻവശത്തെ വാതിൽ ഉപയോഗിക്കേണ്ടതാണ്.

5.  സൺഡേ സ്കൂൾ ക്ലാസുകൾ ഓൺലൈനായി മാത്രമായിരിക്കും നടത്തപ്പെടുക.

താത്കാലിക ക്രമീകരണങ്ങളോട് എല്ലാ ഇടവകാംഗങ്ങളും സഹകരിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

വിശുദ്ധ മദ്ബഹായുടെ പുനഃനിർമ്മാണ പ്രവർത്തനങ്ങളും കൂദാശയും അനുഗ്രഹപൂർണ്ണമായി പൂർത്തിയാകുന്നതിനായി

എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു.

Dearly beloved in the Lord,

As the reconstruction works of the Holy Madbaha are progressing, all services inside the church will be temporarily

suspended from today until the day of the Re-dedication of the Holy Madbaha. As per the decision of the Parish General Body,

the Re-dedication of the Holy Madbaha is scheduled for November 7 & 8.

Temporary Arrangements

1. During this period, the Holy Qurbana on Friday evening, Sunday morning, and Sunday evening will be conducted in the Parish Hall.

2. There will be no Holy Qurbana on Saturday morning.

3. The Sunday morning Holy Qurbana will be streamed online.

4. Temporary arrangements will be made to allow those who wish to enter the church and pray.

Please use only the front door on the ladies side for entering the church.

5. Sunday School classes will be conducted online only.

We kindly request all parish members to cooperate with these temporary arrangements

and follow the necessary guidelines during this period.          

We humbly seek everyone’s prayers and cooperation for the successful completion of

the reconstruction works and the blessed Re-dedication of the Holy Madbaha.

For the Managing Committee,

Shaji George

Parish Secretary