ഷാർജ സെയിന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയുടെ പെരുന്നാൾ
 
ഷാർജ സെയിന്റ്  ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയുടെ പെരുന്നാളും മലങ്കര സഭയുടെ  പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ നൂറ്റി പതിനഞ്ചാം   ഓർമ്മപ്പെരുന്നാളും ഇടവകയിൽ  സമുചിതമായി ആഘോഷിച്ചു.  മധ്യസ്ഥ പ്രാർത്ഥന ,ധ്യാന പ്രസംഗം, പ്രദക്ഷിണം, വിശുദ്ധ മൂന്നിന്മേൽ കുർബാന, ആശീർവാദം എന്നിവയും നേർച്ച വിളമ്പും നടത്തപ്പെട്ടു. നിലക്കൽ ഭദ്രാസനാധിപൻ ഡോ ജോഷ്വ മാർ നിക്കോദീമോസ് മെത്രാപ്പോലീത്താ  പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.   
ഇടവകവികാരി  ഫാ. ജോൺ കെ ജേക്കബ്, സഹവികാരി  ഫാ.ജോജി.കുര്യൻ  തോമസ് , ഫാ. ഡോ. ഓ തോമസ് ഫാ..നൈനാൻ ഫിലിപ്. ഫാ ജേക്കബ് ജോർജ്, ഫാ. ജോൺ കെ ജേക്കബ് , ഫാ. ഐപ്പ് പി. അലക്സ്,ഫാ ജോർജ് പ്രസാദ് എന്നിവർ സംബന്ധിച്ചു.

എംജിഒസിഎസ്എം. സംഘടിപ്പിച്ച  പേട്രൻസ് ഡേ അഭി വന്ദ്യ തിരുമേനി ഉദ്ഘാടനം ചെയ്തു.   പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിത ദർശനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും അവ ഹൃദയത്തിൽ ഉൾക്കൊണ്ട് കൊണ്ട് ലക്ഷ്യ ബോധമുള്ളവരായി ജീവിക്കണമെന്നും  അദ്ദേഹം പ്രസംഗിച്ചു. . ഇടവകവികാരി  ഫാ. ജോൺ കെ ജേക്കബ് അധ്യക്ഷം വഹിച്ചു .സഹവികാരി  ഫാ.ജോജി.കുര്യൻ  തോമസ്, ഫാ ജേക്കബ് ജോർജ്. ഇടവക ഭാരവാഹികളായ  ട്രസ്റ്റീ.ഐപ്പു ജോർജ് , സെക്രട്ടറി ബിനു മാത്യു.  സഭാമാനേജിങ് കമ്മിറ്റി അംഗം കെ ജി നൈനാൻ, സോണൽ സെക്രട്ടറി അലക്സ് വർഗീസ് ,ബിയ കളീക്കൽ,ക്രിസ്റ്റഫർ രാജു, റിനു എ.തോമസ്, മോബിൻ തോമസ് എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന സൺഡേ സ്കൂൾ ആന്വൽ ടാലന്റ് ഡേ ഡയറക്ടർ ജനറൽ ഫാ. ഡോ. ഓ തോമസ് ഉദ്ഘാടനം ചെയ്തു. ഇടവകവികാരി  ഫാ. ജോൺ കെ ജേക്കബ് അധ്യക്ഷം വഹിച്ചു സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ സാമുവേൽ  മത്തായി, സ്റ്റാഫ് സെക്രട്ടറി  പ്രേമി തമ്പി , കൺവീനർമാരായ ജുബിൻ സൂസൻ, അനു  വർഗീസ്  എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു.  

ഷാർജ സെയിന്റ്  ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയുടെ പെരുന്നാൾ ആഘോഷത്തിൽ നിന്ന് 


ഷാർജ സെയിന്റ്  ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയുടെ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ചു എംജിഒസിഎസ്എം. സംഘടിപ്പിച്ച  പേട്രൻസ് ഡേ അഭിവന്ദ്യ ഡോ.ജോഷ്വ മാർ നിക്കോദീമോസ് മെത്രാപ്പോലീത്താ  ഉദ്ഘാടനം ചെയ്യുന്നു .

Parumala Thirumeni
Biography
Memorable Speech
Quotes & Qualities
Miracle Events
Our Church
Church History
Malankara Sabha
Church Dioceses
Our Parish
Managing Committe
Charity Committe
Parish Directory
Our Diocese
History
Projects
Glorious Gregorios
Organisations
Sunday School
OCYM
Marthamariyam
Samajam
MGOCSM
Members Zone
Silver Jubilee
Catholicate Centenary
Celebrations
HG Job Mar Phelexenos
Memorial Education Award
Gregorian
Prayer Request
Photo Gallery
Devotional Songs
Church Links
X'tain Communities
Othodox Churches
About UAE
About Sharjah
About Kerala
Contact Us
Contact Address
Location Map
Location Map
(Google)

© 2019 GulfParumala.com - GulfParumala.net All rights reserved. St. Gregorios Orthodox Church, Sharjah, UAE.